ദളപതി വിജയുടെ വാരിസും തല അജിത്തിന്റെ തുനിവും തീയേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോള്‍ നൂറു കോടി ക്ലബ്ബില്‍ കടന്നതായി റിപ്പോര്‍ട്ട്.
വാരിസിന്റെ ആഗോള കളക്ഷന്‍ 165 കോടിയിലെത്തിയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം ആദ്യ ദിനം തുനിവിന്റെ കളക്ഷനായിരുന്നു മുന്നിട്ട് നിന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായി തീയേറ്ററുകളില്‍ എത്തിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം വാരിസിന് 102 കോടി രൂപയും തുനിവിന് 77.55 കോടിയും നേടാനായി. വാരിസിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.