ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളില്‍ യുപിഐ വഴിയും പണം സ്വീകരിക്കും, കൂടുതല്‍ വിവരങ്ങള്‍ അറിയാം
ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളില്‍ ഇനി യൂണിഫൈഡ് ഇന്റര്‍ഫേസ് പേയ്മെന്റ് (യുപിഐ) സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാൻ അവസരം.
ആദ്യ ഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിലാണ് യുപിഐ വഴി പണം സ്വീകരിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒടിസി ഹനുമാൻ ക്ഷേത്രത്തില്‍ ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ യുപിഐ സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെല്ലാം വഴിപാട് നടത്തുമ്ബോള്‍ ഉള്ള തുക യുപിഐ വഴി സ്വീകരിക്കുന്നതാണ്. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ ഏത് യുപിഐ അപ്ലിക്കേഷൻ മുഖാന്തരവും പണം അടയ്ക്കാൻ സാധിക്കും. നിലവില്‍, ശബരിമലയില്‍ ഭക്തര്‍ക്ക് കാണിക്ക അര്‍പ്പിക്കാൻ ഇ-കാണിക്ക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ്
ക്ഷേത്രങ്ങളിലും യുപിഐ സംവിധാനം എത്തുന്നത്. രാജ്യത്തുടനീളം വൻ സ്വീകാര്യതയാണ് യുപിഐ പേയ്മെന്റ് സംവിധാനങ്ങള്‍ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്.