രാജ്യത്തിന്റെ പലയിടത്തും മണ്‍സൂണ്‍ വൈകുന്നത് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും തുടര്‍ച്ചയായ വില വര്‍ധനയ്ക്ക് കാരണമാകുന്നു. തക്കാളി വില അധികം വൈകാതെ കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയോടെ രാജ്യത്തിന്റെ പലഭാഗത്തും തക്കാളി വില 80 കടന്നിട്ടുണ്ട്.
പലയിടങ്ങളിലും മഴ ലഭിക്കാത്തത് മൂലം വിളകള്‍ ഉണങ്ങുന്നതാണ് വിലവര്‍ധയ്ക്ക് കാരണം. സവാളയും കിഴങ്ങും ഒഴികെയുള്ള പല പച്ചക്കറികളും ഉയര്‍ന്ന വിലയ്ക്കാണ് വില്‍ക്കുന്നത്.