നിലവിലുള്ള യൂസേഴ്‌സിനെ നിലനിര്‍ത്താനും പുതിയ യൂസേഴ്‌സിനെ കണ്ടെത്താനുമായി പുതിയ പ്ലാനുകളും ഓഫറുകളും പുറത്തിറക്കി വിഐ.
ഇതിലൊന്നാണ് പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം അധിക ഡാറ്റ ലഭ്യമാക്കുന്ന പുതിയ ഓഫര്‍. വിഐ ആപ്പ് വഴിയുള്ള റീചാര്‍ജുകള്‍ക്കാണ് ‘ മഹാ റീചാര്‍ജ് സ്‌കീം ‘ എന്ന ഈ ഓഫര്‍ ലഭിക്കുക. പ്ലാനിന് ഒപ്പം 5 ജിബി ഡാറ്റ ലഭ്യമാകുമെന്നതാണ് ഓഫറിന്റെ പ്രത്യേക.
299 രൂപയ്ക്കും അതിന് മുകളിലും വില വരുന്ന റീചാര്‍ജ് പ്ലാനുകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. മൂന്ന് ദിവസത്തെ വാലിഡിറ്റിയിലായിരിക്കും 5 ജിബി വരുന്ന അധിക ഡാറ്റ ആനുകൂല്യം യൂസേഴ്‌സിന് ലഭിക്കുക. 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയില്‍ റീചാര്‍ജ് ചെയ്യുന്ന യൂസേഴ്‌സിന് മൂന്ന് ദിവസത്തേക്ക് 2 ജിബി അധിക ഡാറ്റ ലഭിക്കും.
വിഐ ആപ്പ് വഴി വിഐ മൂവീസ് & ടിവി, വിഐ മ്യൂസിക്, വിഐ ഗെയിംസ് എന്നിവയിലേക്കും യൂസേഴ്‌സിന് ആക്‌സസ് ലഭിക്കും.
299 രൂപയ്ക്കും അതിന് മുകളിലും വില വരുന്ന റീചാര്‍ജ് പ്ലാനുകള്‍ക്കാണ് ഈ പരിമിതകാല ഓഫര്‍ ബാധകമാകുന്നത്. മൂന്ന് ദിവസത്തെ വാലിഡിറ്റിയിലായിരിക്കും 5 ജിബി വരുന്ന അധിക ഡാറ്റ ആനുകൂല്യം യൂസേഴ്‌സിന് ലഭിക്കുക. 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയില്‍ റീചാര്‍ജ് ചെയ്യുന്ന യൂസേഴ്‌സിന് മൂന്ന് ദിവസത്തേക്ക് 2 ജിബി അധിക ഡാറ്റ ലഭിക്കുമെന്നും കമ്ബനി പറയുന്നു.