കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാന സര്‍വീസ്

0
226

കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുന്നു. വിയറ്റ്‌നാമിലെ ഹോ-ചി- മിന്‍ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസ് തുടങ്ങുന്നതോടെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45 പ്രതിവാര വിമാന സര്‍വീസുകളാകുകയാണ്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വിയറ്റ്‌ജെറ്റ് (VIETJET) ആണ് ഹോ-ചി- മിന്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുക.

നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് ഈ പുതിയ സര്‍വീസ് ആരംഭിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സര്‍വീസുകളാണ് ഉള്ളത്. ആഴ്ചയില്‍ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സര്‍വീസും, ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സര്‍വീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കും. ഇതിലൂടെ കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.