വിക്രം വേദ ഹിന്ദിയിലേക്ക്

Related Stories

തമിഴകത്തും സൗത്ത് ഇന്ത്യയിലും വന്‍ വിജയം നേടിയ വിക്രം വേദയുടെ ബോളിവുഡ് റീമേക്ക് എത്തുന്നു. സംവിധായക ദമ്പതികളായ പുഷ്‌കര്‍-ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം 2017 റിലീസ് ആയിരുന്നു.

തമിഴില്‍ മാധവനും വിജയ് സേതുപതിയും അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രങ്ങളെ ഹിന്ദിയില്‍ സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് അവതരിപ്പിക്കുന്നത്. പുഷ്‌കര്‍- ഗായത്രി തന്നെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

ബോളിവുഡ് പ്രേക്ഷകരെ ചിത്രം തൃപ്തിപ്പെടുത്തുമെന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ. കൊവിഡിനു ശേഷം കരകയറാനാവാതെ കുഴയുന്ന ബോളിവുഡ് വ്യവസായത്തിന് ചിത്രം ആശ്വാസം പകരുമോ എന്ന് കണ്ടറിയണം. രാധിക ആപ്‌തെ, രോഹിത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണ

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories