വോഡാഫോണ്‍ ഐഡിയ രക്ഷപ്പെട്ടോ? ഓഹരികളില്‍ വന്‍ വര്‍ധന

0
118

വോഡാഫോണ്‍ ഐഡിയ ഓഹരികള്‍ 10 ശതമാനത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഓഹരികളില്‍ 14000 കോടി രൂപ കമ്പനി നിക്ഷേപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിപണിയില്‍ നേട്ടമുണ്ടായത്. വിഐ പ്രമോട്ടര്‍മാരായ ആദിത്യ ബിര്‍ള ഗ്രൂപ്പും യുകെയുടെ വോഡഫോണ്‍ ഗ്രൂപ്പും പകുതി തുക നിക്ഷേപിക്കും. ഇതു സംബന്ധിച്ച വാര്‍ത്ത എത്തിയതോടെ വിഐ ഓഹരികള്‍ 9.98 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 8.48 രൂപയായി.
നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്ന് പ്രമോട്ടര്‍മാരുടെ ഈ നീക്കം ടെലികോം കമ്പനിയെ രക്ഷപ്പെടുത്തുമെന്നാണ് പലരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.