5ജി സേവനം അവതരിപ്പിക്കാൻ വൊഡാഫോൺ ഐഡിയയും. റിലയൻസ് ജിയോയും, ഭാരതി എയർടെല്ലും 5ജി അവതരിപ്പിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് വൊഡാഫോൺ ഐഡിയയുടെ വരവ്. ഇതിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും പൂനെയിലും ഡൽഹിയിലും തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ 5ജി സേവനം ലഭ്യമാക്കുന്നുണ്ടെന്ന് വൊഡാഫോൺ-ഐഡിയയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
പൂനെയിലും ഡൽഹിയിലും 5ജി സേവനം ആസ്വദിക്കാൻ തയ്യാറെടുക്കു എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. ‘വി 5ജി റെഡി’ സിം വഴി തടസ്സങ്ങളില്ലാത്ത സേവനം ആസ്വദിക്കാമെന്നും വെബ്സൈറ്റിലുണ്ട്. കഴിഞ്ഞ ജൂലൈയിലെ കണക്കുകൾ അനുസരിച്ച് ആകെ 22.8 കോടി ഉപയോക്താക്കളാണ് വൊഡാഫോൺ ഐഡിയയ്ക്കുള്ളത്. ഇതിൽ 12.47 കോടി പേരാണ് 4ജി ഉപയോക്താക്കൾ.