അടുത്ത മൂന്ന് വര്‍ഷത്തിനകം 11000 പേരെ കമ്പനിയില്‍ നിന്നും പിരിച്ചുവിടാനൊരുങ്ങി വൊഡാഫോണ്‍. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ഗറീറ്റ ഡെല്ല ചുമതലയേറ്റതിന് പിന്നാലെയാണ് തീരുമാനം. നിലവില്‍ 104000 പേരാണ് വൊഡാഫോണില്‍ ജോലി ചെയ്യുന്നത്. കമ്പനിയുടെ പ്രകടനം അത്ര പോരെന്നും വോഡാഫോണ്‍ മാറ്റത്തിന് വിധേയമാകണമെന്നും അവര്‍ വ്യക്തമാക്കി.
കമ്പനി കൂടുതല്‍ ലളിതവത്കരിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് പുതിയ മേധാവിയുടെ വിശദീകരണം.