വോള്‍ട്ടാസ് കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ. 634.50 കോടി രൂപയ്ക്ക് രണ്ട് ശതമാനം ഓഹരികള്‍ കൂടിയാണ് എല്‍ഐസി സ്വന്തമാക്കിയത്. ഓഗസ്റ്റ് പത്തിനും നവംബര്‍ നാലിനുമിടയിലാണ് ഇത്രയധികം ഓഹരികള്‍ കമ്പനി വാങ്ങിയത്. ഇതോടെ വോള്‍ട്ടാസില്‍ എല്‍ഐസിക്ക് ആകെ 8.8 ശതമാനം ഓഹരികളാണുള്ളത്. ഓഹരിയൊന്നിന് 834.40 രൂപ എന്ന നിലയിലാണ് വോള്‍ട്ടാസ് വ്യാപാരം നടത്തുന്നത്.
                        
                                    


