ഈ വര്‍ഷം തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ചതു പ്രകാരം ഏഴായിരത്തോളം ജീവനക്കാരുടെ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ച് വാള്‍ട്ട് ഡിസ്‌നി കമ്പനി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡിസ്‌നിയുടെ പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഇതു ബാധിക്കുമെന്നാണ് വിവരം.