നിക്ഷേപത്തിൽ 507 കോടി നഷ്ടം:പേടിഎം ഓഹരികള്‍ വിറ്റഴിച്ച് വാറന്‍ ബഫറ്റിന്റെ ബെർക്ക്‌ഷയർ ഹാത്ത്വേ

0
213

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷനിലെ 2.46 ശതമാനം ഓഹരികൾ വിറ്റഴിച്ച് പ്രമുഖ നിക്ഷേപകനും ശതകോടിശ്വരനുമായ വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷയർ ഹാത്ത്വേ. 1,371 കോടി രൂപയ്ക്ക് പേയ്‌റ്റിഎമ്മിന്റെ 1.56 കോടിയിലധികം ഓഹരികളാണ് ബെർക്ക്‌ഷയർ ഹാത്ത്വേയുടെ അനുബന്ധ സ്ഥാപനമായ ബി.എച്ച് ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് വിറ്റഴിച്ചത്.


2021 നവംബറിൽ പേയ്‌റ്റിഎമ്മിന്റെ 18,300 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (IPO) ബി.എച്ച് ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് 302 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. ഐ.പി.ഒ രേഖകൾ അനുസരിച്ച് 2018 സെപ്റ്റംബറിൽ ബി.എച്ച് ഇന്റർനാഷണൽ ഓഹരി ഒന്നിന് 1,279.7 രൂപയ്ക്ക് 2,179 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. പേയ്‌റ്റിഎമ്മിലെ നിക്ഷേപത്തിൽ ബെർക്ക്‌ഷെയറിന് ഏകദേശം 507 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഇത് വാറൻ ബഫറ്റിന്റെ പ്രാരംഭ നിക്ഷേപത്തിന്റെ 23% നഷ്ടമാണ്.