വാട്ടര്‍മെട്രോയില്‍ 5 ജിയുമായി എയര്‍ടെല്‍

0
340

ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും 5ജി ഇന്റര്‍നെറ്റ് സേവനം അവതരിപ്പിച്ചു.
ഹൈക്കോര്‍ട്ട്, വൈപ്പിന്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇനി എയര്‍ടെലിന്റെ വേഗത്തിലുള്ള ഇന്റര്‍നെറ്റ് ആസ്വദിക്കാമെന്ന് ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു. കൊച്ചിയില്‍ മറ്റെല്ലായിടത്തും നേരത്തെ എയര്‍ടെല്‍ 5ജി സേവനം അവതരിപ്പിച്ചിരുന്നു.