ഒന്നര മണിക്കൂറോളം തകരാറിലായ ശേഷം വാട്‌സാപ്പ് വീണ്ടും പ്രവര്‍ത്തനക്ഷമമായി. മൊബൈലില്‍ വാട്‌സാപ്പ് ലഭ്യമായി തുടങ്ങിയെങ്കിലും വാട്‌സാപ്പ് വെബ്ബില്‍ ഇപ്പോഴും ലഭ്യമല്ല. ഉച്ചയ്ക്ക് 12.45 ഓടെയാണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായത്. ഇന്ത്യക്ക് പുറമേ യുകെ, സിംഗപ്പൂര്‍ തുടങ്ങി പല രാജ്യങ്ങളിലും വാട്‌സാപ്പ് പണിമുടക്കിയിരുന്നു.