അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവ്തൂക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്രവെപ്പും ചൊവ്വാഴ്ച നടത്തും. കാഞ്ചിയാര്‍ പഞ്ചായത്തിലെ പരിശോധന രാവിലെ 10 മുതല്‍ 12 വരെ പഞ്ചായത്ത് പരിസരത്തുവെച്ചാകും നടത്തുക. രണ്ടുമുതല്‍ നാലുവരെ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പരിസരത്തും പരിശോധന നടക്കും.