മെറ്റയ്ക്കും വാട്സാപ്പിനുമെതിരെ തുറന്നടിച്ച് ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ഡുറേവ്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് ഉപയോഗിച്ചാല്‍ മുഴുവന്‍ സ്വകാര്യ വിവരങ്ങളും ചോര്‍ത്തപ്പെടുമെന്ന് പവേല്‍ ഡുറേവ് പറഞ്ഞു. ഉപയോക്താക്കളുടെ ഡാറ്റ വാട്സാപ്പില്‍ സുരക്ഷിതമല്ലെന്നും ഹാക്കര്‍മാര്‍ക്ക് മുഴുവന്‍ വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കുമെന്നും വാട്സാപ്പിന് പകരം മറ്റേതെങ്കിലും ആപ്പ് ഉപയോഗിക്കണമെന്നും ഡുറേവ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 13 വര്‍ഷമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്സാപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഏതു ഫോണിലെയും എല്ലാ ആപ്ലിക്കേഷനില്‍ നിന്നുള്ള ഡാറ്റയും ആക്സസ് ചെയ്യാന്‍ കഴിയുമെന്നും ഡുറേവ് പറഞ്ഞു.