വീല്‍ചെയര്‍ സ്‌കൂട്ടറാകും; ശ്രദ്ദേയമായി ദക്ഷിണേന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് നിയോമോഷന്‍

Related Stories

നിമിഷ നേരം കൊണ്ട് വീല്‍ചെയറില്‍ നിന്ന് സ്‌കൂട്ടറായി പരിണമിക്കുന്ന ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ഐഐടി മദ്രാസ് ഇന്‍കുബേറ്റഡ് സ്റ്റാര്‍ട്ടപ്പായ നിയോ മോഷന്‍. നിയോ ഫ്‌ളൈ എന്നാണ് ഈ വീല്‍ചെയര്‍ വാഹനത്തിന് ഇവര്‍ പേരിട്ടിരിക്കുന്നത്. 42000 രപയാണ് ഇതിന്റെ വില. ഹോംഡെലിവറിയായി ഉത്പന്നം ലഭിക്കും. പ്രതിവര്‍ഷം ഒരു ലക്ഷം പേരെയെങ്കിലും സഹായിക്കണം എന്ന ലക്ഷ്യവുമായാണ് നിയോമോഷന്റെ പ്രവര്‍ത്തനം.
അംഗപരിമിതരായവര്‍ക്ക് ന്യൂസ്‌പേപ്പര്‍, പാല്‍, ഫുഡ് ഐടംസ് എന്നിവ വിതരണം നടത്തി ഉപജീവനം നടത്താന്‍ ഈ വീല്‍ചെയര്‍ വാഹനം സഹായിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ അവകാശപ്പെടുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories