മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ മൊത്ത പണപ്പെരുപ്പം ഏപ്രിലില്‍ മൈനസ് 0.92 ശതമാനമായി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 ജൂലൈക്ക് ശേഷം ആദ്യമായാണ് പണപ്പെരുപ്പം നെഗറ്റീവിലേക്കെത്തുന്നത്. ഫെബ്രുവരിയില്‍ 3.85 ശതമാനമായിരുന്ന മൊത്ത പണപ്പെരുപ്പം മാര്‍ച്ചോടെ 1.34 ശതമാനത്തിലേക്ക് എത്തിയിരുന്നു. പതിനെട്ട് മാസമായി കഴിഞ്ഞ സെപ്തംബര്‍ വരെ രണ്ടക്കത്തില്‍ തുടരുകയായിരുന്ന മൊത്ത പണപ്പെരുപ്പമാണ് നെഗറ്റീവിലേക്ക് എത്തിയത്.
രാജ്യത്ത് ഏപ്രില്‍ മാസത്തില്‍ ചില്ലറ പണപ്പെരുപ്പവും വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. 5.7 ശതമാനത്തില്‍ നിന്ന് 4.7 ശതമാനത്തിലേക്കാണ് കുറഞ്ഞത്.