രാജ്യത്തെ വായ്പാ വിപണിയില്‍ വനിതകളുടെ പങ്കാളിത്തം വന്‍ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
25 ശതമാനമാണ് വായ്പയെടുത്ത വനിതകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. 2022ലെ കണക്കുകളാണിത്. ആകെ 26 ലക്ഷം കോടിയാണ് വനിതകള്‍ വായ്പയെടുത്തിരിക്കുന്നത്. തൊട്ടു മുന്‍ വര്‍ഷം ഇത് 20.7 ലക്ഷമായിരുന്നു. സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്കായി 1373899 കോടിയാണ് വനിതകള്‍ വായ്പയെടുത്തിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനമാണ് വര്‍ധനവ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഭവന വായ്പയെടുത്തിട്ടുള്ളത്. സ്വകാര്യ വായ്പയില്‍ തമിഴ്‌നാട്ടിലെ വനിതകളാണ് മുന്നില്‍. ക്രിഫ് ഹൈമാര്‍ക്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.