രാജ്യത്ത് വന്‍കിട കമ്പനികളിൽ വനിതാ ജീവനക്കാരുടെ എണ്ണം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 33 ശതമാനത്തില്‍ നിന്ന് 52 ശതമാനമായി വനിതാ ജീവനക്കാരുടെ എണ്ണം വർധിച്ചു.
ഇതോടെ, മൊത്തം ഇന്ത്യന്‍ കമ്ബനികളിലെ സ്ത്രീ ജീവനക്കാരുടെ പങ്കാളിത്തം 2021ലെ 33 ശതമാനത്തില്‍ നിന്ന് 2022ല്‍ 50 ശതമാനമായും മെച്ചപ്പെട്ടു. 2020ല്‍ ഇത് 34 ശതമാനമായിരുന്നു.
അതേസമയം, ചെറുകിട സംരംഭങ്ങളിലും (എസ്.എം.ഇ/SME) സ്റ്റാര്‍ട്ടപ്പുകളിലും വനിതാ സാന്നിദ്ധ്യം കുറയുകയാണ്. 2021ലെ 39 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 27 ശതമാനമായാണ് വനിതാ സാന്നിദ്ധ്യം കുറഞ്ഞതെന്ന് ഹെര്‍കീ (HerKey) പുറത്തുവിട്ട ഡിവ്‌ഹെര്‍സിറ്റി (DivHERsity) ബെഞ്ച്മാര്‍ക്കിംഗ് റിപ്പോര്‍ട്ട് 2022-23 വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി നിറഞ്ഞ 2020ല്‍ പോലും സ്ത്രീ പ്രാതിനിധ്യം 31 ശതമാനമുണ്ടായിരുന്നു.