രാജ്യത്തെ 20 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി അധികം വൈകാതെ യൂണികോണ്‍ പദവിയിലേക്ക് എത്തുമെന്ന് പഠനം. നിലവില്‍ രാജ്യത്തെ ആകെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 18 ശതമാനവും സ്ത്രികളാണ് നയിക്കുന്നത്. ഇതു കൂടാതെയാണ് പുതിയ 20 എണ്ണം കൂടി ഈ പാതയിലുള്ളത്.
ടൈ ഡല്‍ഹി എന്‍സിആര്‍, സിന്നോവ്, ഗൂഗിള്‍, നെറ്റ് ആപ്പ് തുടങ്ങിയവര്‍ സംയുക്തമായി സംഘടിപ്പിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിന്‍സോ, ഡൗട്ട്നട്ട്, ഇന്‍ഫിനിറ്റി ലേണ്‍, ലോക്കസ്, പ്രതിലിപി, പോര്‍ടി തുടങ്ങിയ 20 കമ്പനികളാണ് യൂണികേണ് പദവിയിലേക്ക് കുതിക്കുന്നത്.
ഇതൊക്കെയാണെങ്കിലും സ്റ്റാര്‍ട്ടപ്പ രംഗത്ത് സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വലിയ അന്തരമുണ്ടെന്നും പഠനം തെളിയിക്കുന്നു.