കേരളത്തിന്റെ അഭിമാന താരമായി ചേറ്റുകുഴി സ്വദേശിനി അഗ്‌സാ ആന്‍ തോമസ്.
അടുത്തിടെ നടന്ന ഖേലോ ഇന്ത്യ സൗത്ത് സോണ്‍ വിമന്‍സ് ലീഗ് സൈക്ലിംങ്ങില്‍ 5 മെഡലാണ് അഗ്‌സ സ്വന്തമാക്കയിയത്.
നിയാ സെബാസ്റ്റ്യനും സ്‌നേഹ കെ.യും കേരളത്തിനു വേണ്ടി ഇരട്ട സ്വര്‍ണം നേടി.
ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളാണ് മത്സാരങ്ങളില്‍ പങ്കെടുത്തത്.
ചേറ്റുകുഴി പാറയ്ക്കല്‍ ജീനോ ഉമ്മന്റെയും ബിന്ദു ജിനോയുടെയും മകളാണ് അഗ്‌സാ ആന്‍ തോമസ്.
കഴിഞ്ഞ ഡിസംബറില്‍ ആസാമില്‍ നടന്ന 74ാമത് നാഷണല്‍ ട്രാക്ക് സൈക്ക്‌ളിങ് ചാമ്പ്യന്‍ഷിപ്പിലും അഗ്‌സയും സഹോദരി അനക്‌സിയയും മെഡല്‍ നേടിയിരുന്നു.