വനിതാ ദിനത്തില്‍ വനിതകള്‍ക്ക് മാത്രം പ്രവേശനവുമായി വണ്ടര്‍ലാ

Related Stories

അന്താരാഷ്ട്ര വനിതാ ദിനമായ നാളെ വനിതകള്‍ക്ക് മാത്രം പ്രവേശനമൊരുക്കി വണ്ടര്‍ലാ. ടിക്കറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.
വനിതകള്‍ക്ക് മാത്രമായുള്ള പ്രവേശന ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭ്യമാണ്. ടിക്കറ്റുകളില്‍ വനിതകള്‍ക്ക് 1+1 ഓഫറാണ് വണ്ടര്‍ലാ ഒരുക്കിയിരിക്കുന്നത്. രണ്ട് ടിക്കറ്റ് ജിഎസ്ടി ഉള്‍പ്പെടെ 1,199 രൂപയ്ക്കാണ് ലഭിക്കുക. അതേസമയം, വണ്ടര്‍ലായുടെ വെബ്‌സൈറ്റ് മുഖാന്തരം ബുക്ക് ചെയ്യുന്ന ആദ്യത്തെ 1,000 ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക ദിനങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി വ്യത്യസ്ഥമാര്‍ന്ന ഓഫറുകള്‍ വണ്ടര്‍ലാ വാഗ്ദാനം ചെയ്യാറുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories