മൺസൂൺ ആഘോഷങ്ങളുടെ ഭാഗമായി അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ബുധനാഴ്ചകളിൽ ഓൺലൈൻ ടിക്കറ്റുകൾക്ക് 25% കിഴിവ് പ്രഖ്യാപിച്ചു. ബുധനാഴ്ചകളിൽ പാർക്ക് സന്ദർശിക്കുന്നതിനായി ഓൺലൈനിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ആദ്യത്തെ 1,000 പേർക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളു. വണ്ടർലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാർക്കുകളിൽ ഓഫർ ലഭിക്കുന്നതാണെന്ന് വണ്ടർലാ ഹോളിഡേയ്‌സ് മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ബുക്കിംഗിന് https://bookings.wonderla.com. കൂടുതൽ വിവരങ്ങൾക്ക് 0484-3514001, 75938 53107.