ഒരു മാസത്തിനിടെ ഓഹരി മൂല്യത്തില്‍ 62 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി വണ്ടര്‍ല ഹോളിഡേയ്സ്. കഴിഞ്ഞ അമ്പത്തിരണ്ട് ആഴ്ചത്തെ ഉയര്‍ന്ന നിലയിലാണ് ഓഹരികള്‍ നിലവില്‍ വ്യാപാരം നടത്തുന്നത്. ഓഹരിയൊന്നിന് 390.35 രൂപയെന്ന നിലയിലാണ് ബിഎസ്ഇയില്‍ വണ്ടര്‍ല വ്യാപാരം നടത്തുന്നത്.
ഈ മാസം തുടക്കത്തില്‍ 240.45 രൂപയായിരുന്ന ഓഹരി വിലയാണ് 390ല്‍ എത്തിയത്. 2020 ആദ്യ പാദത്തില്‍ കൊറോണയെ തുടര്‍ന്ന് 14 കോടി രൂപ നഷ്ടത്തിലേക്ക് വണ്ടര്‍ല ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. രണ്ടാം പാദത്തില്‍ ഇത്് 15.8 കോടിയായി. എന്നാല്‍ 2021 മൂന്നാം പാദമെത്തിയതോടെ 4.5 കോടി രൂപ ലാഭത്തിലേക്കെത്താന്‍ വണ്ടര്ലയ്ക്കായിരുന്നു.
2022 രണ്ടാം പാദത്തില്‍ പ്രവര്‍ത്തന ലാഭം 152.3 കോടി രൂപയായി ഉയരുകയും ചെയ്തു.