ബ്ലൂംബെര്‍ഗ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടി ഗൗതം അദാനി.
ആഗോള സമ്പന്നരുടെ പട്ടികയില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും ആമസോണ്‍ ഉടമ ജെഫ് ബെസോസും മാത്രമാണ് അദാനിക്ക് മുന്നിലുള്ളത്. 137.4 ബില്യണ്‍ ഡോളര്‍ അഥവാ പത്ത് ലക്ഷം കോടിയിലധികമാണ് അദാനി ഗ്രൂപ് ഉടമയുടെ സമ്പാദ്യം.
മുകേഷ് അംബാനിയും അലിബാബ ഉടമ ജാക്ക് മായുമടക്കമുള്ള ഏഷ്യാക്കാരെയെല്ലാം പിന്നിലാക്കിയാണ് അദാനിയുടെ മുന്നേറ്റം. ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് ഉടമ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിനെയും അദാനി പിന്നിലാക്കി.
കല്‍ക്കരിയില്‍ തുടങ്ങി തുറമുഖ, വിമാനത്താവള പ്രവര്‍ത്തനങ്ങളിലേക്കും സിമന്റ്, റീട്ടെയ്ല്‍, ഡാറ്റ സെന്റര്‍, 5ജി മേഖലകളിലേക്കും വരെ വ്യാപിച്ചു കിടക്കുകയാണിപ്പോള്‍ അദാനിയുടെ ബിസിനസ് സാമ്രാജ്യം. കൂടാതെ, പുനരുപയോഗ ഊര്‍ജ മേഖലയില്‍ 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും അടുത്തിടെ കമ്പനി നടത്തിയിരുന്നു. 2022 മാത്രം 60.9 ബില്യണ്‍ ഡോളറാണ് തന്റെ സമ്പാദ്യത്തിലേക്ക് അദാനി കൂട്ടിച്ചേര്‍ത്തത്.