ലോകത്തെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളിലൊന്നാണ് ടെലിവിഷന്‍. 1930 മുതലിങ്ങോട് പലഘട്ടങ്ങളിലായി ടെലിവിഷനും പല സാങ്കേതിക പരിണാമങ്ങള്‍ക്ക് വിധേയമായി.
ഇലക്ട്രോണിക് ടെലിവിഷനുകള്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ തുടര്‍ച്ചയായ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.
രണ്ടാം ലോകമഹായുദ്ധം അവസാനിക്കും വരെ ബ്ലാക്ക് ആന്‍ഡ് ടിവി മാത്രമായിരുന്നു വിപണികളിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇതിലും മാറ്റമുണ്ടായി. എല്ലാ വീട്ടിലും ഒരു ടിവി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.
ടെലിവിഷന്റെ പരിണാമവഴിയിലൂടെ
1927: 21കാരനായ ഒരു യുവാവ് ആദ്യ ഇലക്ട്രോണിക് ടെലിവിഷന്‍ നിര്‍മിക്കുന്നു.
1934:സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തലിനും നിരവധി ആശയങ്ങളുടെ കൂട്ടിച്ചേര്‍ക്കലിനും ശേഷം, ടെലിഫങ്കന്‍ ആദ്യമായി ഇലക്ട്രോണിക് കാഥോഡ് റേ ട്യൂബ് ടെലിവിഷന്‍ സൃഷ്ടിച്ചു. ഫ്രാന്‍സ്, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവരും ഇത് വ്യാപകമായി അംഗീകരിച്ചു.
1949: ഫിലിപ്‌സിന്റെ പ്രവേശനം
പ്രശസ്ത ബ്രാന്‍ഡായ ഫിലിപ്സ് 1949-ല്‍ ആദ്യമായി അവരുടെ ടെലിവിഷന്‍ അവതരിപ്പിച്ചു. ഭാരമുള്ള, സ്‌ക്രീനിനു മുന്നില്‍ പാനലുകളുള്ള വലിയ തടിപ്പെട്ടിക്ക് സമാനമായിരുന്നു അത്.
1950: ആദ്യത്തെ ടിവി റിമോട്ട് കണ്‍ട്രോള്‍
സെനിത്ത് റേഡിയോ കോര്‍പ്പറേഷന്‍ ആദ്യത്തെ റിമോട്ട് കണ്‍ട്രോളായ ലേസി ബോണ്‍സ് സൃഷ്ടിച്ചു. ടെലിവിഷനിലേക്ക് വയര്‍ ഘടിപ്പിച്ച ഒരു റിമോട്ട് കണ്‍ട്രോളായിരുന്നു അതd.
1954: കളര്‍ ടെലിവിഷന്റെ രംഗപ്രവേശം
ഇതൊരു പ്രധാന സാങ്കേതിക മുന്നേറ്റമായിരുന്നു. ഇപ്പോഴും ഉപയോഗിക്കുന്ന പ്രാഥമിക നിറങ്ങളായ ചുവപ്പ്, പച്ച, നീല (RGB) എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫീല്‍ഡുകളുടെ ഒരു പരമ്പരയിലാണ് ഇത് സ്ഥാപിച്ചത്.
1955: വയര്‍ലെസ് റിമോട്ട് കണ്‍ട്രോള്‍ ഉള്ള ടെലിവിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു.
1960: Sony TV8-301 എന്ന ആദ്യത്തെ പോര്‍ട്ടബിള്‍ ടെലിവിഷന്‍ അവതരിപ്പിച്ചു.
രണ്ട് ആന്തരിക 6-വോള്‍ട്ട് ബാറ്ററികള്‍ അല്ലെങ്കില്‍ മെയിന്‍ പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 8 ഇഞ്ച്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയായിരുന്നു ഇത്.
1997: ഫിലിപ്‌സ് ആദ്യമായി ഫ്‌ളാറ്റ് സ്‌ക്രീന്‍ പ്ലാസ്മ ടിവി അവതരിപ്പിച്ചു.
പ്ലാസ്മ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 42 ഇഞ്ച് ഫ്‌ളാറ്റ് സ്‌ക്രീന്‍ ടെലിവിഷനാണ് ഫില്‍പ്സ് അവതരിപ്പിച്ചത്. ഏകദേശം 15,000 യൂറോയായിരുന്നു അന്ന് വില.
2008: ആദ്യത്തെ 3-ഡി ടിവി
കാറുകള്‍ക്ക് പേരുകേട്ട ഹ്യൂണ്ടായ് ജപ്പാനില്‍ ആദ്യമായി ഒരു 3D ടെലിവിഷന്‍ അവതരിപ്പിച്ചു. ടെലിവിഷന് 46 ഇഞ്ച് സ്‌ക്രീനും ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമാണ് വാഗ്ദാനം ചെയ്തിരുന്നത്.
2009: ആദ്യത്തെ എല്‍ഇഡി ടിവി
സാംസങ് എഡ്ജ്-ലൈറ്റ് എല്‍ഇഡി ടിവി പുറത്തിറക്കുന്ന ആദ്യത്തെ ബ്രാന്‍ഡായി. ഉജ്ജ്വലമായ നിറങ്ങള്‍, മൂര്‍ച്ചയുള്ള ഡിസ്പ്ലേ, അള്‍ട്രാ ഹൈ കോണ്‍ട്രാസ്റ്റ് റേഷ്യോ എന്നിവയോടെയാണ് ടെലിവിഷന്‍ എത്തിയത്. എല്‍ഇഡി സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ടിവി നിര്‍മ്മിച്ചു.
2011: സ്മാര്‍ട്ട് ടിവികള്‍
ഇന്റര്‍നെറ്റും വിവിധ പ്ലാറ്റ്ഫോമുകളും ലഭ്യമാകുന്ന സ്മാര്‍ട്ട് ടിവി എന്ന ആശയം അവതരിപ്പിക്കപ്പെട്ടു. വിഡ്ഢിപ്പെട്ടി എന്ന് ഒരുകാലത്ത് വിളിക്കപ്പെട്ട ടെലിവിഷന്‍ അങ്ങനെ സ്മാര്‍ട്ടുമായി.