ടെലിവിഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഉയര്‍ത്തി യൂട്യൂബ്. പ്രതിമാസം 64.99 ഡോളറായിരുന്നു ഇതുവരെ യൂട്യൂബ് വരിക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്. ഇത് 72.99 ഡോളറായാണ് കമ്പനി ഉയര്‍ത്തിയത്. ഉള്ളടക്കങ്ങള്‍ക്ക് വിലയേറിയതിനാലാണിതെന്നും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിരക്ക് പുനക്രമീകരിക്കുന്നതെന്നും കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി.
നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് ഏപ്രില്‍ 18 മുതലാകും പുതിയ നിരക്ക് ഈടാക്കുക. പുതിയ വരിക്കാരില്‍ നിന്ന് ഇന്ന് മുതല്‍ പുതുക്കിയ തുക ഈടാക്കും.
അതേസമയം, 4k പ്ലസ് ആഡ് ഓണ്‍ തുക 19.99 ഡോളറില്‍ നിന്ന് 9.99 ഡോളറായി കുറച്ചു.