82 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ യുലു. മാഗ്ന ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള സീരിസ് ബി ഫണ്ടിങ് റൗണ്ടിലാണ് നിക്ഷേപം നേടിയത്. പ്രോഡക്ട് ആന്‍ഡ് ടെക്‌നോളജി ഇന്നവേഷനിലും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനുമാകും അധിക തുകയും കമ്പനി വിനിയോഗിക്കുക. 2017ല്‍ അമിത് ഗുപ്ത, നവീന്‍ ദച്ചുരി, ആര്‍ കെ മിശ്ര, ഹേമന്ത് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് യുലു.
നിലവിലുള്ള വിപണി സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ വിപണി കണ്ടെത്തുകയണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് കമ്പനി ഉടമകള്‍ പ്രതികരിച്ചു.