സെസ്റ്റ് മണി ഏറ്റെടുക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേ. 200-300 മില്യണ്‍ ഡോളറിന് സെസ്റ്റ് മണിയെ ഫോണ്‍പേ ഏറ്റെടുത്തേക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് വാര്‍ത്ത എത്തിയത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് കമ്പനി പിന്നോട്ട് പോയതോടെ സെസ്റ്റ് മണിക്ക് തിരിച്ചടിയായി.
ഫിന്‍ടെക്ക് രംഗത്തെ മാന്ദ്യമടക്കം ഇടപാട് വേണ്ടെന്നുവയ്ക്കുന്നതിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതോടെ ഫണ്ട് സ്വരൂപികരണമടക്കമുള്ള നടപടികളിലേക്ക് സെസ്റ്റ് മണി കടക്കുമെന്നാണ് സൂചന. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം മാത്രം പേമെന്റ് ചെയ്യാന്‍ അവസരം നല്‍കുന്ന ബൈ നൗ പേ ലേറ്റര്‍ കമ്പനിയാണ് സെസ്റ്റ്മണി.