മറ്റ് കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോഴും പുതുതായി എണ്ണൂറ് ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഫുഡ് ഡെലിവെറി കമ്പനിയായ സൊമാറ്റോ. ഗ്രോത്ത് മാനേജര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയര്‍, സിഇഒ ചീഫ് സ്റ്റാഫ് തുടങ്ങി അഞ്ച് തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങള്‍. സിഇഒ ദീപീന്ദര്‍ ഗോയലാണ് ഇക്കാര്യം ലിങ്ക്ഡ് ഇന്‍ വഴി അറിയിച്ചത്. പോസ്റ്റ് കാണുന്നവരോ പരിചയത്തിലുള്ളവരോ അനുയോജ്യരെന്ന് തോന്നിയാല്‍ ടാഗ്് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ 3800 ജീവനക്കാരെകമ്പനി പിരിച്ചു വിട്ടിരുന്നു.