വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആവശ്യക്കാരിലെത്തിക്കാനൊരുങ്ങി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. കുറഞ്ഞ നിരക്കില്‍ ഹോം ഷെഫുകളെ കൊണ്ടു തന്നെയാകും ഇത്തരം ഭക്ഷണം പാകം ചെയ്യിപ്പിക്കുക. നിലവില്‍ ഗുരുഗ്രാമില്‍ മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്. സൊമാറ്റോ എവരിഡേ എന്നു പേരിട്ടിരിക്കുന്ന സംരംഭം ഉടന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെത്തും. യഥാര്‍ഥ ഹോം ഷെഫുകള്‍ പാചകം ചെയ്യുന്ന വിഭവങ്ങളുടെ രുചി സ്വന്തം വീടിന്റെ രുചിയോര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു.