ഭക്ഷണ വിതരണത്തിന് ഒരു ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിട്ട്് ഭക്ഷ്യ വിതരണ ആപ്പ് കമ്പനി സൊമാറ്റോ. സിപ്പ് ഇലക്ട്രിക് എന്ന കമ്പനിയുമായി ചേര്‍ന്നാകും ഇതു നടപ്പിലാക്കുക. ലാസ്റ്റ് മൈല്‍ ഡെലിവറി കൂടുതല്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊമാറ്റോയുടെ ഈ ചുവടുവയ്പ്പ്.
ഇരു കമ്പനികളുടെയും സഹകരണം വിപ്ലവകരമായ ചുവടുവയ്പ്പാകുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.