പോസ്റ്റര്‍ വിവാദത്തിനിടയിലും ബോക്‌സ്ഓഫീസില്‍ മിന്നിത്തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രം അഞ്ച് ദിവസം കൊണ്ട് നേടിയത് 25 കോടി രൂപയുടെ കളക്ഷന്‍.
തീയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ടെന്ന പരസ്യ വാചകത്തിന് പിന്നാലെ ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ശക്തമായിരുന്നെങ്കിലും രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഏറെ പ്രേക്ഷക പ്രീതി മുന്നേറുകയാണ്. ‘നല്ല സിനിമയുടെ വിജയം…ജനങ്ങളുടെ വിജയം….ന്നാ താന്‍ കേസ് കൊട് തങ്ങളുടേതാക്കിയതിന് പ്രേക്ഷകര്‍ക്ക് ഒരു ടോസ്റ്റ്’, എന്നാണ് 25 കോടി ക്ലബ്ബില്‍ കയറിയ സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.