അദാനി സമ്പന്ന പട്ടികയിൽ നാലാം സ്ഥാനത്തേക്ക് 

Related Stories


ലോക സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി അദാനിയുടെ സ്ഥാനം രണ്ടാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക്‌ താഴ്ന്നു.

ഫോബ്സ് ശതകോടീശ്വര പട്ടികയിൽ ലൂയി വിറ്റണ്‍ മേധാവി ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടാണ് അദാനിയെ മറികടന്നത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്. ലൂയിസ് വിറ്റണ്‍ സ്ഥാപകന് 11.54 ലക്ഷം കോടിയുടെ ആസ്തിയാണുള്ളത്. ജെഫ് ബെസോസിന്റെ ആസ്തി 11.56 ലക്ഷമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനിയുടെ ആസ്തി 5.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 10.97 ലക്ഷം കോടിയായി. ടെസ്‍ല സ്ഥാപകന്‍ ഇലോണ്‍ മസ്കാണ് ലോകത്തെ ഏറ്റവും ധനികനായ വ്യക്തി. 21.52 ലക്ഷം കോടിയാണ് മസ്കിന്റെ ആസ്തി. ഓഹരി വിപണിയിലെ തകര്‍ച്ചയാണ് അദാനിയുടെ തിരിച്ചടിക്കുള്ള കാരണം.

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്താനുള്ള യു.എസ് കേന്ദ്രബാങ്ക് തീരുമാനം ഓഹരി വിപണിയെ സ്വാധീനിച്ചിരുന്നു. ഇത് അദാനിക്കും തിരിച്ചടിയുണ്ടാക്കി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories