ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലേ? പണി വരുന്നുണ്ട്…

0
1342

2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത നികുതി ദായകര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ലഭിക്കുന്ന വരുമാനങ്ങളില്‍ ചിലതിന് ഉയര്‍ന്ന ടിഡിഎസ് (ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്) ബാധകമാകും. ഉയര്‍ന്ന ടിഡിഎസ് ഈടാക്കുന്നതിനുള്ള 206 എ.ബി, 206 സിസിഎ എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. ഇതുമായിബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് വീഴ്ചവരുത്തിയ നികുതിദായകര്‍ക്ക് തിരിച്ചടിയാകുന്നത്.