ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഓഹരികളില്‍ ഇടിവ്. ബെംഗളൂരുവിലെ പേടിഎം ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടത്. ആറ് ശതമാനം ഇടിവാണ് ഉണ്ടായത്. സെപ്റ്റംബര്‍ രണ്ടിന് ബെംഗളൂരുവിലെ ആറ് പേടിഎം ശാഖകളിലാണ് റെയ്ഡ് നടന്നത്.
ചൈനീസ് ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.