ഐബിഎം ചെയര്‍മാനും സിഇഒയുമായ ഇന്ത്യന്‍ വംശജന് അരവിന്ദ് കൃഷ്ണ ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമായി.
ക്ലാസ് ബി ഡയറക്ടറായി 60കാരനായ അരവിന്ദ് കൃഷ്ണയെ തെരഞ്ഞെടുത്തതായി ബാങ്ക് കഴിഞ്ഞ ദിവസം അറിയിച്ചു. 2023 ഡിസംബര്‍ 31 വരെ അദ്ദേഹം അംഗമായി തുടരും.
ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്ചെയിന്‍, ക്വാണ്ടം കംപ്യൂട്ടിങ് മേഖലകളില്‍ ഐബിഎമ്മിന്റെ സാധ്യതകള്‍ വിപുലീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അരവിന്ദ് കൃഷ്ണ എന്ന് ബാങ്ക് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഐഐടി കാണ്‍പൂരില്‍ നിന്ന് ബിരുദവും ഇല്ലിനോയി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയ അദ്ദേഹം ന്യൂയോര്‍ക്ക് റിസര്‍വ് ബാങ്കിന്റെ 9 ഡയറക്ടര്‍മാരില്‍ ഒരാളായാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.