ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് ആമസോണ്‍

0
82

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി ആമസോണ്‍. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം മികച്ച നിക്ഷേപം നടത്തിക്കഴിഞ്ഞെന്നും ഇത് മുന്നോട്ടും തുടരാനാണ് കമ്പനി തീരുമാനമെന്നും ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഡയറക്ടര്‍ ഡെവ് ഫൈല്‍ഡ്‌സ് പറഞ്ഞു.
2015ല്‍ രാജ്യത്ത് ലോഞ്ച് ചെയ്തത് മുതല്‍ ഒരു ലക്ഷത്തിന് മുകളില്‍ എക്‌സ്‌പോര്‍ട്ടര്‍മാരാണ് അവരുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ആമസോണ്‍ സ്‌റ്റോര്‍ വഴി കയറ്റുമതി ചെയ്യുന്നതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.