ഇന്ത്യ, ഇന്തോനേഷ്യ, തുടങ്ങി നിരവധി രാജ്യങ്ങളില്‍ ട്വിറ്ററിന് വേഗം വളരെ കുറവാണെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ഇത് വാദമല്ല വസ്തുതയാണ്. ഹോംലൈന്‍ ട്വീറ്റുകള്‍ റീഫ്രഷ് ചെയ്യാന്‍ പോലും പത്ത് മുതല്‍ പതിനഞ്ച് സെക്കന്‍ഡ് വരെ താമസമുണ്ട്. ചിലപ്പോള്‍ ഇത് പ്രവര്‍ത്തിക്കാറെ ഇല്ല, പ്രത്യേകിച്ച് ആന്‍ഡ്രോയിഡ് ഫോണുകളില്‍. ബാന്‍ഡ് വിഡ്ത് മൂലം എത്ര സമയം താമസിക്കുമെന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല രാജ്യങ്ങളിലും ട്വിറ്ററിന്റെ മെല്ലെപ്പോക്കില്‍ താന്‍ മാപ്പു ചോദിക്കുന്നതായും മറ്റൊരു ട്വീറ്റില്‍ മസ്‌ക് കുറിച്ചു.