ഉത്സവ സീസണ് പിടിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്ളിപ്കാര്‍ട്ടും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ആമസോണും ബിഗ് ബില്യണ്‍ ഡേയ്സ് എന്ന പേരില്‍ ഫ്ളിപ്കാര്‍ട്ടും സെപ്റ്റംബര്‍ 23 മുതല്‍ വില്‍പ്പന മേള തുടങ്ങും. ആദ്യ പര്‍ച്ചേസിന് പത്ത് ശതമാനം ക്യാഷ് ബാക്കിന് പുറമേ
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10 ശതമാനത്തോളം ഡിസ്കൗണ്ട് ലഭ്യമാണ്.
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ചേര്‍ന്ന് പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ഫ്ളിപ്കാര്‍ട്ട് നല്കുന്നു. ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാണ് ഫ്ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.