വരുന്ന പത്ത് വര്‍ഷത്തിനകം അദാനി ഗ്രൂപ്പ് എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ അദാനി, സിങ്കപ്പൂരില്‍ നടക്കുന്ന ഫോര്‍ബ്‌സ് ഗ്ലോബല്‍ സിഇഒ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എനര്‍ജി ട്രാന്‍സിഷനായാകും ഇതില്‍ 70 ശതമാനം തുകയും വിനിയോഗിക്കുക. ഇപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ സോളാര്‍ എനര്‍ജി ഉത്പാദകരാണ് തങ്ങളെന്നും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.