എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിസിനസ് ലോകം.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്സ്, ആമസോണ്‍ ഉടമ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കൂക്ക്, മെറ്റ ഗ്ലോബല്‍ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ്, ഡിസ്നി മുന്‍ സിഇഒ റോബേര്‍ട്ട് ഇഗര്‍ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.
യുണൈറ്റഡ് കിങ്ഡവും കോമണ്‍വെല്‍ത്ത് രാജ്യങ്ങളും ലോകവും ഒന്നായി രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്നാണ് ജെഫ് ബെസോസ് കുറിച്ചത്.
മറ്റുള്ളവരുടെ സേവനത്തിനായി ജീവിതം സമര്പ്പിക്കുന്നതിനോളം മഹത്തരമായി മറ്റൊന്നുമില്ലെന്നായിരുന്നു ടിം കുക്കിന്റെ വാക്കുകള്‍.
എലിസബത്ത് രാജ്ഞിയെ നേരില്‍ പരിചയപ്പെടാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും വിയോഗ വാര്‍ത്തയില്‍ ഏറെ ദുഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നുമാണ് ബില്‍ഗേറ്റ്സ് കുറിച്ചത്.