ഒഎൻഡിസി ശില്പശാല

0
176

വ്യവസായ വാണിജ്യവകുപ്പ് ഡയറക്ട്രേറ്റ് സംഘടിപ്പിക്കുന്ന ഒ.എൻ.ഡി.സി ശിൽപശാല ബഹു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഓപ്പൺ സോഴ്സ് അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന ഒഎൻഡിസിയിൽ
രജിസ്റ്റർ ചെയ്യുന്ന സംരംഭങ്ങൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിവിധ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാക്കാൻ സാധിക്കും. ഇതിനുള്ള സാങ്കേതിക സഹായം ഒ.എൻ.ഡി.സി ലഭ്യമാക്കും. ചെറുകിട സംരംഭങ്ങൾക്കും വ്യാപാരികൾക്കുമുൾപ്പെടെ ഇന്നത്തെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കുമെന്നത് ഈ സംവിധാനത്തിൻ്റെ മേന്മയാണ്. നിലവിൽ സംസ്ഥാനത്തെ ഇ കൊമേഴ്സ് ഓപ്പറേറ്റേഴ്സും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമാണ് ഒ.എൻ.ഡി.സിയിൽ ഉൾപ്പെട്ടിരിക്കുന്നത്.