ആഗോള കളക്ഷനില്‍ ഒന്നാമതായി ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര. ആദ്യ ഒരാഴ്ച കൊണ്ട് ചിത്രം നേടിയത് 300 കോടി രൂപ.
എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ടറി ട്രാക്കറായ രമേശ് ബാലയാണ് ചിത്രത്തിന്‍റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ചിത്രം ആദ്യ ദിനം ആഗോളതലത്തില്‍ നേടിയത് 75 കോടി രൂപയായിരുന്നു. കാലങ്ങള്‍ക്ക് ശേഷം ബോളിവുഡിനെ കരകയറ്റാന്‍ ചിത്രത്തിന് സാധിച്ചു. ട്രെയ്ഡ് അനലിസ്റ്റുകള്‍ പറഞ്ഞിരുന്നതിലും കൂടുതല്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
ആദ്യ ദിനം 100 തീയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.