ഓണക്കിറ്റിനായി 2 ലക്ഷം കിലോ ഏലയ്ക്കാ ശേഖരിക്കും: കര്‍ഷകര്‍ക്ക് പ്രതീക്ഷ

0
524

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ ഇക്കുറിയും 20 ഗ്രാം ഏലയ്ക്കാ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. രണ്ട് ലക്ഷം കിലോയോളം ഏലയ്ക്ക ആകും സര്‍ക്കാര്‍ ഇതിനായി ശേഖരിക്കുക. മുന്‍ വര്‍ഷത്തെ പോലെ ഏലയ്ക്കാ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഓണക്കിറ്റില്‍ ആദ്യമായി ഏലയ്ക്കാ ഉള്‍പ്പെടുത്തിയത്.
20 ഗ്രാം ഏലയ്ക്കയാണ് കിറ്റില്‍ ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ഏലം വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 88 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ ആണ് സംസ്ഥാനത്ത് ഉള്ളത്.