തിരുവോണത്തലേന്ന് മാത്രം കേരളത്തിൽ വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം. ഓണക്കാലത്തു ഏഴ് ദിവസം കൊണ്ട് 624 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ ആകെ വിറ്റഴിച്ചത്.
കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.
550 കോടി രൂപ സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.