ഓഹരി വിപണി ചെറിയ നഷ്ടത്തില്‍

0
437

നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി താമസിയാതെ നഷ്ടത്തിലായി. മിക്ക ഏഷ്യന്‍ വിപണികളും വന്‍ നഷ്ടത്തിലാണെങ്കിലും ഇന്ത്യന്‍ വിപണി തുടക്കത്തില്‍ പിടിച്ചു നിന്നു. എന്നാല്‍, അധിക നേരം കഴിയും മുന്‍പ് നിഫ്റ്റി 17,500നു താഴേക്കു പോയി. ഫാര്‍മയും ഹെല്‍ത്ത് കെയറും ഒഴിച്ചുള്ള ബിസിനസ് മേഖലകളെല്ലാം നഷ്ടം കാണിച്ചു. ഐടിയാണ് ഏറ്റവും നഷ്ടം കാണിച്ചത്.
ഡോളര്‍ 10 പൈസ താഴ്ചയില്‍ 79.56 രൂപയിലാണു രാവിലെ വ്യാപാരം തുടങ്ങിയത്.