മെയ്ഡ് ഇന്‍ ഇന്ത്യ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആഗോളത്തലത്തിൽ ആവശ്യക്കാർ ഏറുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2022 രണ്ടാം പാദത്തില്‍ 16 ശതമാനം വര്‍ധിച്ച് 44 ദശലക്ഷം (4.4 കോടി) യൂണിറ്റുകളായി.
മെയ്ഡ് ഇന്‍ ഇന്ത്യ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 24 ശതമാനം വിഹിതവുമായി ഒപ്പോയാണ് മുന്നില്‍. ഒപ്പോ കഴിഞ്ഞാല്‍ സാംസങ്ങാണ് കൂടുതൽ കയറ്റുമതി നടത്തിയത്.
അതേസമയം മെയ്ഡ് ഇന്‍ ഇന്ത്യ ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍ 21 ശതമാനം വിഹിതവുമായി ആഭ്യന്തര ബ്രാന്‍ഡായ ലാവ മുന്നില്‍ വരുന്നു. കൂടാതെ, TWS വെയറബിള്‍സ് വിഭാഗത്തില്‍ 16 ശതമാനവും നെക്ക്ബാന്‍ഡുകളും സ്മാര്‍ട്ട് വാച്ചുകളും നേടി.