കാപ്പി കയറ്റുമതിയില്‍ 22% വര്‍ധനവ്

Related Stories

കാപ്പി കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന. 2021-22 വിപണന വര്‍ഷത്തില്‍ 4.25 ലക്ഷം ടണ്‍ കാപ്പിയാണ് കയറ്റുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.48 ലക്ഷം ടണ്‍ ആയിരുന്നു. 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2021 ഒക്ടോബര്‍ മുതല്‍ 2022 സെപ്തംബര്‍ വരെയാണ് വിപണന വര്‍ഷം. ലോകത്തില്‍ കാപ്പിയുടെ മുഖ്യ ഉത്പാദകരായ വിയറ്റ്‌നാമില്‍ നിന്നുള്ള കയറ്റുമതി ദുര്‍ബലമായത് ഇന്ത്യയ്ക്ക് നേട്ടമായി.
ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ കാപ്പിക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതും കയറ്റുമതിയില്‍ മുന്നേറ്റത്തിന് സഹായിച്ചു. ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ, ഒരു ടണ്‍ കാപ്പിയുടെ വില 16 ശതമാനം വര്‍ദ്ധനവോടെ 2.06 ലക്ഷം രൂപയായി. മുന്‍ വര്‍ഷം ഒരു ടണ്‍ കാപ്പി വില 1.77 ലക്ഷം രൂപയായിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories